Image

ഷിക്കാഗോയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ഇടയനാള്‍ അച്ചന്‍ നയിക്കുന്ന കണ്‍വെന്‍ഷനും

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2011
ഷിക്കാഗോയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ഇടയനാള്‍ അച്ചന്‍ നയിക്കുന്ന കണ്‍വെന്‍ഷനും
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ ഓഗസ്റ്റ്‌ 1 മുതല്‍ 15 വരെ തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഓഗസ്റ്റ്‌ 5 -ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ കൂടാര പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ 6.30-ന്‌ സന്ധ്യാ പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം എന്നീ ചടങ്ങുകള്‍ നടക്കും.

ഓഗസ്റ്റ്‌ 6-ന്‌ ശനിയാഴ്‌ച 3 മണിക്ക്‌ മാര്‍ത്തമറിയം വനിതാ സമാജം അംഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം സെമിനാര്‍ ഉണ്ടായിരിക്കും. തുടര്‍ന്ന്‌ 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍ ഫാ. മത്തായി ഇടയനാളിന്റെ പ്രസംഗവും ഉണ്ടായിരിക്കും.

ഓഗസ്റ്റ്‌ 7-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാതനമസ്‌കാരം, വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആത്മീയ പ്രഭാഷണം എന്നിവയുണ്ടായിരിക്കും. ഫാ. മത്തായി ഇടയനാള്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, പ്രസംഗം, നേര്‍ച്ച വിളമ്പ്‌ എന്നിവയുണ്ടായിരിക്കും. വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌ പ്രധാന കാര്‍മികത്വം വഹിക്കും.

തിരുനാള്‍ ചടങ്ങുകളിലേക്കും, സുവിശേഷയോഗങ്ങളിലേക്കും വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌, ട്രസ്റ്റി പി.സി. വര്‍ഗീസ്‌, സെക്രട്ടറി ഏബ്രഹാം വര്‍ക്കി എന്നിവര്‍ സ്വാഗതം ചെയ്യുന്നു. ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ഇടയനാള്‍ അച്ചന്‍ നയിക്കുന്ന കണ്‍വെന്‍ഷനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക