Image

കേരള ലിറ്ററി സൊസൈറ്റി ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഡാളസ്സില്‍ ഒക്‌ടോബര്‍ 6ന്

പി.പി.ചെറിയാന്‍ Published on 02 August, 2011
കേരള ലിറ്ററി സൊസൈറ്റി ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഡാളസ്സില്‍ ഒക്‌ടോബര്‍ 6ന്
ഡാസ്സ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് വര്‍ഷം തോറും നടത്തിവരാറുള്ള ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഒക്‌ടോബര്‍ 6 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തുവാന്‍ കെ.എല്‍ . എസ്സ് പ്രവര്‍ത്തകയോഗം തീരുമാനിച്ചു.

ജൂലാ
യില്‍ കെ.എല്‍ .എസ്സ് പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈ കൊണ്ടത്. കേരളത്തില്‍ വിദ്യാരംഭം കുറിക്കുന്ന അതേദിവസം തന്നെ ഡാളസ്സിലും ഈ ചടങ്ങ് നടത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കെ.എന്‍ . എസ് സെക്രട്ടറി തോമസ് മാത്യൂ സംഘടനയുടെ 6 മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ട്രഷറര്‍ ജോസ് ഓച്ചാലിന്‍ വരവുചിലവു കണക്കും അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന സംഘടനാചര്‍ച്ചയില്‍ സി.വി. ജോര്‍ജ്, സിജുജോര്‍ജ്, റോസമ്മ, മീന മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള ലിറ്ററി സൊസൈറ്റി ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഡാളസ്സില്‍ ഒക്‌ടോബര്‍ 6ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക