Image

ഭാഗവത പണ്ഡിതന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

Published on 02 August, 2011
ഭാഗവത പണ്ഡിതന്‍  മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു
കോട്ടയം: ഭാഗവത പണ്ഡിതന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (90) അന്തരിച്ചു. രാവിലെ 6.50 ന് കുറുപ്പന്തറയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാര്‍ദ്ധക്യസഹചമായ അസുഖങ്ങളാല്‍ അവശതയിലായിരുന്നു അദ്ദേഹം. സംസ്‌കാരം വൈകീട്ട് 7 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ നടക്കും.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജ്ജനത്തിന്റെയും മകനായി 1921 ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ ജനനം.

അദ്ധ്യാത്മിക, സാഹിത്യ രംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തിന്റെ ഭാഗവത സേവാരത്‌നപുരസ്‌കാരം, ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതിയുടെ ഭാഗവതഹംസം പുരസ്‌കാരം ബാലസംസ്‌കാരകേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.

ഭാഗവത വ്യാഖ്യാനത്തില്‍ വ്യത്യസ്ഥത പുലര്‍ത്തിയ അദ്ദേഹത്തിന്റെ നവതി ആഘോഷങ്ങള്‍ ജനുവരി 31നായിരുന്നു അഘോഷിച്ചത്. ഭാര്യ മേഴത്തൂര്‍ അരപ്പനാട്ടുഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജ്ജനം 2004 ല്‍ അന്തരിച്ചു. പരമേശ്വരന്‍ നമ്പൂതിരി, ആര്യാദേവി, പാര്‍വ്വതീ ദേവി, ദിവാകരന്‍ നമ്പൂതിരി എന്നിവരാണ് മക്കള്‍. സതീദേവി, ദാമോദരന്‍ നമ്പൂതിരി,മോഹനന്‍ നമ്പൂതിരി എന്നിവര്‍ മരുമക്കളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക