Image

ലോസ് ആഞ്ചലസ് സെ.പയസ് ടെന്‍ത് ദേവാലയത്തില്‍ വാര്‍ഷിക ആഘോഷവും തിരുനാളും നടത്തി.

റോജി മാത്യൂസ് കണ്ണാലില്‍ Published on 02 August, 2011
ലോസ് ആഞ്ചലസ് സെ.പയസ് ടെന്‍ത് ദേവാലയത്തില്‍ വാര്‍ഷിക ആഘോഷവും തിരുനാളും നടത്തി.
ലോസാഞ്ചലസ് മോണ്ടബെല്ലോ (montebello) സെ.പയസ് ടെന്‍ത് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. പത്താം പീയൂസിന്റെ തിരുനാളും ഇടവകസ്ഥാപനത്തിന്റെ പ്രഥമ വാര്‍ഷികവും ജൂലൈ 30-ാം തീയ്യതി ശനിയാഴ്ച ആചരിച്ചു. 2002-ല്‍ ലോസാഞ്ചലസില്‍ സ്ഥാപിതമായ ക്‌നാനായ കാത്തലിക്ക് മിഷന് സ്വന്തമായ ഒരു ദേവാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് 2010 ജൂലൈ 31-ാം തീയതിയാണ്. ദേവാലയ സ്ഥാപനത്തിനു ശേഷം പയസ് ടെന്‍ത് ഇടവക സമൂഹം അജപാലന ശുശ്രൂഷാരംഗത്ത് ഏറെ സജീവ സാന്നിധ്യമായി വി.പത്താം പിയൂസിന്റെ തിരുനാള്‍ 2006 മുതല്‍ എല്ലാ സഭാസമൂഹങ്ങളെയും പങ്കെടുപ്പിച്ച് ഭക്തി നിര്‍ഭരമായിട്ടാണ് കൊണ്ടാടി വരിക.

30-ാം തീയതി 3 PM ന് പതാക ഉയര്‍ത്തി. തുടര്‍ന്ന് ബഹു.മാര്‍ട്ടിന്‍ വരിക്കാനിക്കലച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. റവ.ഫാ.അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ , റവ.ഫാ. തോമസ് മുളവനാല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മോണ്‍ എബ്രഹാം മുത്തോലത്ത് തിരുനാള്‍ സന്ദേശം നല്‍കി. വി. കുര്‍ബാനയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രഭാക്ഷണവും ഉണ്ടായിരുന്നു. തുടര്‍ന്ന് സെ.ബനഡിക്റ്റ് പാരിഷ് ഹാളില്‍ വച്ച് സ്‌നേഹവിരുന്നും ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. തദ് വസരത്തില്‍ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ കാര്‍ റാഫിള്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചിക്കാഗോയിലുള്ള കിഴക്കേക്കുറ്റ് ശ്രീ. ബിജുവാണ് ഒന്നാം സമ്മാനമായ കോറോളാ കാറിന് അര്‍ഹത നേടിയത്. രണ്ടാം സമ്മാനത്തിന് ചിക്കാഗോയില്‍ നിന്നും തന്നെയുള്ള റോയി കണ്ണംതറയും മൂന്നാം സമ്മാനം ഫിലിപ്പ് കറുകപ്പറമ്പില്‍ (സാന്‍ ഹോസേ), ബെന്നി ഇണ്ടിക്കുഴി(ഡാളസ്) സിബി ഇലയ്ക്കാട്ടാ(ലോസ് ആഞ്ചലസ്) ഫിലിപ്പ് ലൂക്കോസ് പുത്തന്‍പുരയില്‍ (ചിക്കാഗോ) ജിനോ കോതലാടി(ചിക്കാഗോ) എന്നിവരും കരസ്ഥമാക്കി.

ജോസ് വട്ടാടികുന്നേലായിരുന്നു തിരുനാള്‍ പ്രസുദേന്തി. വികാരി ഫാദര്‍ തോമസ് മുളവനാല്‍ , ജനറല്‍ കണ്‍വീനര്‍ തോമസ് പറേങ്കാലയില്‍ , കൈക്കാരന്മാര്‍ , ജോണി മുട്ടത്തില്‍ , ബാബു ചെട്ടിയാത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ക്ക് രൂപം നല്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക