Image

നീട്ടിവളര്‍ത്തിയ മുടി അധ്യാപകന്‍ വെട്ടിയത്‌ വിവാദമായി

Published on 02 August, 2011
നീട്ടിവളര്‍ത്തിയ മുടി അധ്യാപകന്‍ വെട്ടിയത്‌ വിവാദമായി
പാലക്കാട്‌: സ്‌കൂളില്‍ 8 മുതല്‍ 12 വരെ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ നീട്ടി വളര്‍ത്തിയ മുടി അധ്യാപകന്‍ വെട്ടിമാറ്റിയത്‌ വിവാദമായി. പാലക്കാട്‌ കഞ്ചിക്കോട്‌ കേന്ദ്രീയ വിദ്യാലയത്തിലാണ്‌ സംഭവം. ഇന്നലെ രാവിലെ അസംബ്ലിക്ക്‌ ശേഷം മുടി നീട്ടി വളര്‍ത്തിയ അമ്പതോളം വിദ്യാര്‍ഥികളുടെ മുടിയാണ്‌ അധ്യാപകന്‍ വെട്ടിമാറ്റിയത്‌. ഇതിനിതിരേ രക്ഷകര്‍ത്താക്കള്‍ പ്രതിക്ഷേധവുമായി രംഗത്തുവന്നു. രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്‌ പരാതി നല്‍കി.

മുടിയുടെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയതിനാല്‍ ചില കൂട്ടികള്‍ ഇതിനുശേഷം തല മൊട്ടയടിക്കുകയും ചെയ്‌തു. എന്നാല്‍ മുടി നീട്ടി വളര്‍ത്തുന്നതിനെതിരേ വിദ്യാര്‍ഥികള്‍ക്ക്‌ നേരത്തെ താക്കീത്‌ നല്‍കിയിരുന്നതായി പറയപ്പെടുന്നു. കൊമേഴ്‌സ്‌ വിഭാഗം അധ്യാപകനാണ്‌ കൂട്ടക്ഷൗരത്തിന്‌ നേതൃത്വം നല്‍കിയത്‌. സംഭവത്തില്‍ കര്‍ശന അധ്യാപകനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക