Image

കെ.ജി.ബിയുടെ മരുമകന്റെ അനധികൃത ഭൂമി ഒഴിയാന്‍ നോട്ടീസ്‌

Published on 02 August, 2011
കെ.ജി.ബിയുടെ മരുമകന്റെ അനധികൃത ഭൂമി ഒഴിയാന്‍ നോട്ടീസ്‌
തൃശൂര്‍: സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയ്യേറിയെന്നാരോപിച്ച്‌ മുന്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ മരുമകന്‍ പി.വി. ശ്രീനിജന്‌ നോട്ടീസ്‌. ചാലക്കുടി പുഴയോരത്ത്‌ കൈയ്യേറ്റം നടത്തിയ സര്‍ക്കാര്‍ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട്‌ മുകുന്ദപുരം തഹസീല്‍ദാരാണ്‌ ഇറിഗേഷന്‍ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ വഴി നോട്ടീസ്‌ നല്‍കിയത്‌. ഇവിടെ 30 സെന്റ്‌ സ്ഥലമാണ്‌ ശ്രീനിജന്‍ കൈയേറിയത്‌. നേരത്തെ നടന്ന പരിശോധനകളില്‍ ഭൂമി ഇറിഗേഷന്‍ വകുപ്പിന്റേതാണെന്ന്‌ വ്യക്തമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക