തിരുവനന്തപുരം: അവകാശലംഘനത്തിന് പ്രതിപക്ഷനേതാവിന് കോണ്‍ഗ്രസ് നേതാവ് ബെന്നി
ബെഹന്നാന്‍ എം.എല്‍.എ നോട്ടീസ് നല്‍കി. കഴിഞ്ഞയിടെ നിയമസഭയില്‍ നടന്ന
വോട്ടെടുപ്പിനിടെ കള്ളുഷാപ്പില്‍ നിന്നുംചായക്കടയില്‍ നിന്നും സമാജികരെ എത്തിച്ചും
ഒരംഗത്തിന്റെ വോട്ട് കൃത്രിമമായി രേഖപ്പെടുത്തിയുമാണ് ഭരണപക്ഷം ധനവിനിയോഗ ബില്ല്
പാസാക്കിയത് എന്ന് വി.എസ് ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് ബെന്നി ബഹനാന്‍
അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
ഇതിനിടെ കള്ളവോട്ട് ചെയ്‌തുവെന്ന
പ്രതിപക്ഷ ആരോപണത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്‌പീക്കര്‍ക്ക് കത്തെഴുതി. വീഡിയോ ദൃശ്യങ്ങള്‍
പരിശോധിക്കുന്നതിന് പ്രതിപക്ഷ നേതാവിന്റെ സൗകര്യം കൂടി പരിഗണിച്ചുവേണമെന്നും
അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല