Image

സങ്കുചിത ചിന്താഗതി : യേശുദാസ്

Published on 02 August, 2011
സങ്കുചിത ചിന്താഗതി : യേശുദാസ്
ചിലരുടെ സങ്കുചിത ചിന്താഗതി കാരണമാണ് തങ്ങള്‍ക്കൊന്നും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കടന്നുചെല്ലാന്‍ കഴിയാത്തതെന്ന് ഗായകന്‍ കെ.ജെ.യേശുദാസ് പറഞ്ഞു. രാജ്യത്തെങ്ങും ഇപ്പോള്‍ മഹാനിധിയെക്കുറിച്ചാണ് സംസാരം. ഇത് കാണണമെന്നുണ്ട്. എന്നാല്‍ അവിടേയ്ക്ക് കടന്നുചെല്ലാന്‍ കഴിയാത്തതിനെക്കുറിച്ച് അധികം സംസാരിക്കുന്നില്ലെന്ന് അദ്ദേഹം 'ജനപക്ഷ'ത്തിന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെക്കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു യേശുദാസ്.

ഒരു രാഷ്ട്രീയപാര്‍ട്ടിയിലും മതത്തിലും വിശ്വാസിയാകരുതെന്ന ഉപദേശത്തോടെയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്. പട്ടിണികിടന്ന് ജീവിച്ചപ്പോള്‍ പോലും ഈ ഉപദേശം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു. സംഗീതം പഠിക്കാനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മോഡല്‍ സ്‌കൂളിന് മുന്നിലെ പൈപ്പില്‍ നിന്നും വെള്ളംകുടിച്ചതിനെപ്പറ്റി അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക