Image

കെ.സി.എസ്‌. ക്യാമ്പിംഗ്‌ ഇന്‍ഡ്യാനാ ബീച്ചില്‍

Published on 03 August, 2011
കെ.സി.എസ്‌. ക്യാമ്പിംഗ്‌ ഇന്‍ഡ്യാനാ ബീച്ചില്‍
ഷിക്കാഗോ: കെ.സി.എസിന്റെ ഈവര്‍ഷത്തെ വാര്‍ഷിക ക്യാമ്പിംഗ്‌ ആഗസ്റ്റ്‌ 12, 13, 14 തീയതികളില്‍ ഇന്‍ഡ്യാനയിലെ മോന്‍ഡിസിലോയിലുള്ള യോഗി ബിയേര്‍സ്‌ പാര്‍ക്കില്‍വച്ച്‌ നടത്തുന്നു. ഷിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും വളരെ ആവേശത്തോടെ നടത്തുന്ന വാര്‍ഷിക ക്യാമ്പിംഗില്‍ ഈ വര്‍ഷവും ഇതിനോടകം വളരെയധികംപേര്‍ പങ്കെടുക്കുവാന്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തതായി കെ.സി.എസ്‌. ക്യാമ്പിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേല്‍ പറഞ്ഞു.

കെ.സി.എസിന്റെ മുഴുവന്‍ അംഗങ്ങളും ഈ വര്‍ഷത്തെ ക്യാമ്പിംഗില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു. ക്യാമ്പിംഗില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ എത്രയുംവേഗം ഷിബു മുളയാനിക്കുന്നേല്‍ (630 847 1253), കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍ (630 673 3382), വൈസ്‌ പ്രസിഡന്റ്‌ ബിനു പൂത്തുറയില്‍ (847 644 9869) എന്നിവരുടെ പക്കല്‍ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

സൈമണ്‍ മുട്ടത്തില്‍
കെ.സി.എസ്‌. ക്യാമ്പിംഗ്‌ ഇന്‍ഡ്യാനാ ബീച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക