Image

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സമീപത്തെ തീപിടുത്തം: ഉടമസ്ഥാവകാശ തര്‍ക്കംമൂലമെന്ന്‌

Published on 03 August, 2011
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സമീപത്തെ തീപിടുത്തം: ഉടമസ്ഥാവകാശ തര്‍ക്കംമൂലമെന്ന്‌
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സമീപത്തെ തീപിടുത്തം ഷെഡ്‌ നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ തീപിടിത്തത്തിന്‌ പിന്നിലെന്നാണ്‌ പൊലീസ്‌ പറയുന്നു. ഷെഡിന്‌ തീകൊളുത്തിയതാണെന്നും ദിവസങ്ങള്‍ക്കകം പ്രതികള്‍ പിടിയിലാകുമെന്നും ഫോര്‍ട്ട്‌ അസി. കമീഷണര്‍ എം. രാധാകൃഷ്‌ണന്‍നായര്‍ പറഞ്ഞു. അല്ലാതെ നിധിശേഖരം കവരാനുള്ള ശ്രമത്തിന്റെ ഭാഗമല്ലെന്ന്‌ കരുതുന്നതായും അദ്ദേഹം പറഞ്ഞു.

വിദ്യാധിരാജ ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലത്താണ്‌ ഷെഡ്‌ എന്നാണ്‌ വാദം. ഇതുമായി ബന്ധപ്പെട്ട്‌ രണ്ട്‌ കേസുകളും കോടതിയിലുണ്ട്‌. വരുന്ന ഓണക്കാലത്ത്‌ ഷെഡ്‌ മേലാദായത്തിന്‌ മറിച്ചുവില്‍ക്കാന്‍ നീക്കം നടന്നിരുന്നു. അത്‌ ഒഴിവാക്കാനാണ്‌ തീകൊളുത്തിയതെന്നാണ്‌ കരുതുന്നത്‌.

ഇതിനിടെ സംഭവത്തില്‍ 15 ഓളം പേരെ പൊലീസ്‌ ചൊവ്വാഴ്‌ച ചോദ്യം ചെയ്‌തു. സംഭവത്തിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ഒരു മുന്‍ ചീഫ്‌ സെക്രട്ടറിക്കും അട്ടിമറിക്ക്‌ പിന്നില്‍ ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നു. ഇതും ഷെഡിന്റെ ഉടമയെന്ന്‌ അവകാശപ്പെടുന്നയാള്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക