Image

ലീഗിന്‌ നാല്‌ മന്ത്രിമാര്‍കൂടി

Published on 23 May, 2011
ലീഗിന്‌ നാല്‌ മന്ത്രിമാര്‍കൂടി
തിരുവനന്തപുരം: യു.ഡി.എഫ്‌ മന്ത്രിസഭയില്‍ മുസ്‌ലിം ലീഗിന്‌ നാലുമന്ത്രിമാരെക്കുടി പ്രഖ്യാപിച്ചു. ഇതോടെ ലീഗിന്‌ അഞ്ച്‌ മന്ത്രിമാരായി. പി കെ കുഞ്ഞാലിക്കുട്ടിയെ കൂടാതെ എം.കെ മുനീര്‍, പി.കെ അബ്ദുര്‍ റബ്ബ്‌, മഞ്ഞളാംകുഴി അലി, വികെ ഇബ്‌റാഹീം കുഞ്ഞ്‌ എന്നിവരെ ഇന്ന്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിച്ചു.

വ്യവസായം, ഐടി, ന്യൂനപക്ഷ ക്ഷേമം എന്നിവയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ വകുപ്പുകള്‍ . എം.കെ മുനീര്‍, പി.കെ അബ്ദുര്‍ റബ്ബ്‌, വികെ ഇബ്‌റാഹീം കുഞ്ഞ്‌ എന്നിവര്‍ നാളെ നടക്കുന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത്‌ മന്ത്രിമാരായി ചുമതലയേല്‍ക്കും. നിലവില്‍ നാല്‌ മന്ത്രിസ്ഥാനമാണ്‌ ലീഗിന്‌ കോണ്‍ഗ്രസ്‌ അനുവദിച്ചതെന്നിരിക്കെ മഞ്ഞളാംകുഴി അലി നാളെ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്‌ത്‌ തുരമാനിക്കുമെന്നും ലീഗിന്‌ അഞ്ചു മന്ത്രിമാരെ ആവശ്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ്‌ പി.കെ അബ്ദുര്‍ റബ്ബിനായിരിക്കും ലഭിക്കുക. വികെ ഇബ്‌റാഹീം കുഞ്ഞ്‌ പൊതുമരാമത്ത്‌ കൈകാര്യം ചെയ്യും. പാര്‍ലമെന്ററി കാര്യ മന്ത്രിയായാണ്‌ ലീഗ്‌ മഞ്ഞളാംകുഴി അലിക്ക്‌. സാമൂഹ്യ ക്ഷേമം ,പഞ്ചായത്ത്‌ വകുപ്പുകളാണ്‌ എം.കെ മുനീറിന്റെത്‌.
ലീഗിന്‌ നാല്‌ മന്ത്രിമാര്‍കൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക