Image

ഫൊക്കാന - ആറന്മുള വള്ളംകളിയുടെ മെഗാസ്‌പോണ്‍സര്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 04 August, 2011
ഫൊക്കാന - ആറന്മുള വള്ളംകളിയുടെ മെഗാസ്‌പോണ്‍സര്‍
ഹൂസ്റ്റണ്‍: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി മലയാളികളുടെ സംസ്‌കരത്തിന്റെ ഭാഗമാണെന്നും, ആ വള്ളംകളിയുടെ മെഗാസ്‌പോണ്‍സറാകാന്‍ സാധിച്ചത്‌ ഫൊക്കാനയുടെ നേട്ടമാണെന്നും ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ തുകയുടെ ആദ്യഗഡു 5 ലക്ഷംരൂപ ആറന്മുള പള്ളിയോടസേവാസംഘത്തിന്‌ കൈമാറുന്ന ചടങ്ങില്‍സംസാരിക്കുകയായിരുന്നുഅദ്ദേഹം.

അമേരിക്കന്‍ മലയാളികളുടെസംഘടനകളുടെ സംഘടനയായഫൊക്കാന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, തൊഴിലുംസാമൂഹ്യസുരക്ഷയുംഉറപ്പുവരുത്തുന്നതിനുംവേണ്ടി പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഇതാദ്യമായാണ്‌ ജന്മനാട്ടിലെ പുരാതനവുംദൈവിക പരിവേഷമുള്ളതുമായ ഒരു ഋതുവോത്സവവഞ്ചിമേളയ്‌ക്കു വേണ്ടി പങ്കാളിയാവുന്നതെന്ന്‌ ശ്രീ ഏബ്രഹാം ഈപ്പന്‍ പറഞ്ഞു.

മലയാളികളുടെഅന്തസ്സും അഭിമാനവുംലോകജനത കാണുന്ന ജലോത്സവത്തിന്‌ ഫൊക്കാനയെപ്പോലുള്ള മഹാസംഘടനയെമുഖ്യസ്‌പോണ്‍സറായി ലഭിച്ചത്‌ആറന്മുളദേശക്കാരും പള്ളിയോടസേവാസംഘവും കൃതാര്‍ത്ഥരാണെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പള്ളിയോടസേവാസംഘം പ്രസിഡന്റ്‌ ശ്രീ. കെ.വി. സാംബദേവന്‍ പറഞ്ഞു. ഭാഷക്കൊരു ഡോളര്‍ പോലെ മലയാളികളുടെ തുഴത്താളത്തിന്‌ ലഭിക്കുന്ന ഈ അംഗീകാരത്തിന്‌ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസ്‌താവിച്ചു.

ഫൊക്കാനയുടെസ്‌പോണ്‍സര്‍ഷിപ്പ്‌തുകയുടെആദ്യഗഡു 5 ലക്ഷംരൂപ ശ്രീ ഏബ്രഹാം ഈപ്പന്‍ പള്ളിയോടസേവാസംഘം പ്രസിഡന്റ്‌ ശ്രീ. കെ.വി. സാംബശിവന്‌ കൈമാറി.

പള്ളിയോടസേവാസംഘംസെക്രട്ടറിരതീഷ്‌ ആര്‍. മോഹന്‍, വൈസ്‌ പ്രസിഡന്റ്‌എസ്‌. രാമചന്ദ്രന്‍ പിള്ള, ട്രഷറര്‍ പി. മോഹനചന്ദ്രന്‍, ജോ. സെക്രട്ടറിശശികണ്ണങ്കേരില്‍, ഇസഡ്‌. ഫിലിപ്പ്‌എന്നിവര്‍ പ്രസംഗിച്ചു. നാല്‌പത്തിനാല്‌ ചുണ്ടന്‍ വള്ളങ്ങളുടെ പ്രതിനിധികളുംചടങ്ങില്‍ പങ്കെടുത്തു.  ഉത്രട്ടാതിവള്ളംകളിയുടെ പ്രസിദ്ധമായ വഞ്ചിപ്പാട്ടോടുകൂടിയാണ്‌ വിശിഷ്ടാതിഥികളെവേദിയിലേക്കാനയിച്ചത്‌.

പ്രസിദ്ധമായ ആറന്മുളവള്ളംകളിയെപ്പോലെ പുരാതനവും പൈതൃകവുമായ കായികവിനോദങ്ങള്‍ക്ക്‌ ഫൊക്കാന സ്‌പോണ്‍സര്‍ചെയ്യുന്നത്‌ഫൊക്കാനയുടെ പ്രവര്‍ത്തനശൈലിയുംആശയങ്ങളുംകൂടുതല്‍ ജനകീയമാകുന്നതിന്റെ?തെളിവാണെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണയുംസഹകരണവും നല്‍കിവരുന്ന എല്ലാവര്‍ക്കുംഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റിയുടെ സ്‌നേഹവുംകടപ്പാടും കണ്‍വന്‍ഷന്‍ കമ്മിറ്റി വക്താവ്‌ചാര്‍ളി പടനിലം അറിയിച്ചു.
ഫൊക്കാന - ആറന്മുള വള്ളംകളിയുടെ മെഗാസ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക