ന്യൂയോര്‍ക്ക്: പതിനഞ്ച് നോമ്പിനോട് അനുബന്ധിച്ച് സ്റ്റാറ്റന്‍ഐലന്റ് സെന്റ്
മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വേദപുസ്തക പാരായണ വാരം ആരംഭിച്ചു.
പാപ-രോഗശാന്തിക്കും, ശാശ്വത സമാധാനത്തിനും വഴിതുറക്കുന്ന വേദപുസ്തക പാരായണത്തിലൂടെ
ആത്മീയശക്തി പ്രാപിക്കുക എന്ന ലക്ഷ്യത്തോടെ ഓര്‍ത്തഡോക്സ് സഭയുടെ മാര്‍ത്തമറിയം
വനിതാ സമാജം നേതൃത്വം കൊടുക്കുന്ന ബൈബിള്‍ പാരയണത്തോടനുബന്ധിച്ചാണ് സെന്റ്
മേരീസ് ദേവാലയത്തില്‍ പരിപാടി നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്ന പാരായണം
സന്ധ്യാപ്രാര്‍ത്ഥനയോടെ ദിവസവും അവസാനിക്കുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെയുള്ള
ദിവസങ്ങളില്‍ വിശ്വാസികള്‍ ദേവാലയത്തില്‍ ഒത്തുചേര്‍ന്ന് ആത്മീയശുശ്രൂഷയില്‍
പങ്കെടുക്കും. വിശുദ്ധ വേദപുസ്തകത്തിലെ മുഴുവന്‍ അദ്ധ്യായങ്ങളും വായിക്കുകയും
ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ ആത്മീയശക്തി ലഭ്യമാക്കുകാണ് ലക്ഷ്യമിടുന്നത്.
ഇടവക വികാരി റവ.ഫാ. ടി.എ. തോമസ്, സെക്രട്ടറി ക്യാപ്റ്റന്‍ രാജു
ഫിലിപ്പ്, വനിതാ സമാജം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്യാപ്റ്റന്‍
രാജു ഫലിപ്പ് അറിയിച്ചതാണിത്.