Image

കാറുകള്‍ക്ക് ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രണാബ് മുഖര്‍ജി

Published on 04 August, 2011
കാറുകള്‍ക്ക് ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന്  പ്രണാബ് മുഖര്‍ജി
ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കാറുകള്‍ക്ക് ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും പ്രണാബ് ലോക്‌സഭയില്‍ പറഞ്ഞു. വിലക്കയറ്റ വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു പ്രണാബ്.

വിലക്കയറ്റം എങ്ങനെ നിയന്ത്രിക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്‌ടെന്നും പ്രണാബ് പറഞ്ഞു. ഇതുസംബന്ധിച്ച് അഭിപ്രായസമന്വയത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ല. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് പണപ്പെരുപ്പം 22 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനത്തിലെത്തിക്കാന്‍ കഴിഞ്ഞതെന്നും പ്രണാബ് പറഞ്ഞു.

വിലക്കയറ്റ വിഷയത്തില്‍ ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതി സഭ വോട്ടിനിട്ട് തള്ളി. ഇതിനെത്തുടര്‍ന്ന് ഇടതുപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രശ്‌നത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച ആവശ്യമാണെന്ന് ഇടതുപക്ഷം അവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക