Image

ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

Published on 04 August, 2011
ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും ദീര്‍ഘകാലത്തെ കാത്തിരിപ്പിനുമൊടുവില്‍ അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി നാരായണസ്വാമിയാണ് ബില്ല് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് സുഷ്മാ സ്വരാജ് വിമര്‍ശിച്ചു.

പ്രധാനമന്ത്രിയെയും ഉന്നതനീതിപീഠത്തെയും ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന അന്ന ഹസാരെയും സംഘവും ബില്ലിന്റെ അവതരണം തടയണമെന്ന് ലോക്‌സഭാംഗങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി ഹസാരെയും സംഘവും ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക