Image

എന്‍ഡോസള്‍ഫാന്‍: വീണ്ടും പഠനം നടത്തിയാല്‍ സ്‌ത്രീകള്‍ ചൂലിനടിക്കുമെന്ന്‌ വി.എസ്‌

Published on 04 August, 2011
എന്‍ഡോസള്‍ഫാന്‍: വീണ്ടും പഠനം നടത്തിയാല്‍ സ്‌ത്രീകള്‍ ചൂലിനടിക്കുമെന്ന്‌ വി.എസ്‌
തിരുവനന്തപുരം: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ടെന്ന ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട്‌ ആത്മഹത്യാപരമാണെന്നും, ഇനിയും പഠനം നടത്തിയാല്‍ സ്‌ത്രീകള്‍ ചൂലിനടിക്കുമെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ റിപ്പോര്‍ട്ടിനെതിരെ സമരത്തെപ്പറ്റി ആലോചിക്കുമെന്നും വി.എസ്‌ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ടെന്നും എന്‍ഡോസള്‍ഫാന്‌ പകരമായുള്ള കീടനാശിനികള്‍ ചെലവേറിയതാണെന്നും കേരളത്തിലും കര്‍ണാടകയിലും മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ മതിയെന്നും ഐ.സി.എം.ആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക