Image

സൂര്യാഘാതം- ഡാളസ് കൗണ്ടിയില്‍ മരണം 9 ആയി

പി.പി.ചെറിയാന്‍ Published on 05 August, 2011
സൂര്യാഘാതം- ഡാളസ് കൗണ്ടിയില്‍ മരണം 9 ആയി
ഡാളസ് : ആഗസ്റ്റ് ഒന്നു വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഡാളസ് കൗണ്ടിയില്‍ മാത്രം ഒമ്പതുപേര്‍ സൂര്യാഘാതം മൂലം മരണമടഞ്ഞതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സാക്ക് തോംസണ്‍ പറഞ്ഞു.

ഇലക്ട്രിസിറ്റിക്ക് നല്‍കേണ്ടി വരുന്ന ഭീമമായ തുകയെ പേടിച്ച് എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്യാതിരുന്ന രണ്ടു പ്രായമായവരുടെ മരണമാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്.

എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തനരഹിതമാണെന്നുള്ള ഏകദേശം 300 ഫോണ്‍ കോളുകളാണ് ഡാളസ്സ് കൗണ്ടി ഹോട്ട് ലൈനില്‍ ദിവസവും ലഭിക്കുന്നതെന്ന് ഡയറക്ടര്‍ പറഞ്ഞു.

കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി നാന്നൂറ് വിന്‍ഡൊ യൂണിറ്റ് എയര്‍ കണ്ടീഷനുകള്‍ നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി.

റ്റി.എക്‌സ്.യു, റിലയന്റ് തുടങ്ങി വലിയ ഇലക്ട്രിക്ക് കമ്പനികള്‍ ബില്ലുകളില്‍ ഇളവു നല്‍കുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും, അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പകല്‍ സമയം കൂടുതലും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും, അയല്‍ വീടുകളില്‍ താമസിക്കുന്ന പ്രായമായവരെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1998 ല്‍ മുപ്പത്തിഅഞ്ചു പേര്‍ സൂര്യാഘാതം മൂലം ഡാളസ് കൗണ്ടിയില്‍ മരണപ്പെട്ടതിനു ശേഷം ആദ്യമായാണ് ഇത്രയും മരണം ഡാളസ് കൗണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സൂര്യാഘാതം- ഡാളസ് കൗണ്ടിയില്‍ മരണം 9 ആയിസൂര്യാഘാതം- ഡാളസ് കൗണ്ടിയില്‍ മരണം 9 ആയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക