Image

സിംഗ്‌വി കോണ്‍ഗ്രസ്‌ വക്താവെന്ന കാര്യം മറക്കുന്നു: രമേശ്‌

Published on 05 August, 2011
സിംഗ്‌വി കോണ്‍ഗ്രസ്‌ വക്താവെന്ന കാര്യം മറക്കുന്നു: രമേശ്‌
കൊച്ചി: എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ മനു സിംഗ്‌വി കോണ്‍ഗ്രസ്‌ വക്താവെന്ന കാര്യം മറക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. നടപടി ഉചിതമായില്ല. വേദനാജനകമാണ്‌. കെ.പി.സി.സിയുടെ പ്രതിഷേധം നേരിട്ട്‌ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധനമാണ്‌ സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍, ഇതിനെ മറികടന്നാണ്‌ സിങ്‌വി കോടതിയില്‍ ഹാജരായത്‌. നേരത്തേ ലോട്ടറിക്കേസില്‍ അന്യസംസ്ഥാന ലോട്ടറിക്കമ്പനികള്‍ക്കുവേണ്ടി അഭിഷേക്‌ സിങ്‌വി കേരള േൈഹകാടതിയില്‍ ഹാജരായത്‌ വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക