Image

ശിവകാശിയില്‍ പടക്കശാലയ്‌ക്ക്‌ തീപിടിച്ച്‌ 5 സ്‌ത്രീകള്‍ മരിച്ചു

Published on 06 August, 2011
ശിവകാശിയില്‍ പടക്കശാലയ്‌ക്ക്‌ തീപിടിച്ച്‌ 5 സ്‌ത്രീകള്‍ മരിച്ചു
ചെന്നൈ: ശിവകാശിയിലെ പടക്കശാലയിലുണ്ടായ തീപിടുത്തത്തില്‍ 5 സ്‌ത്രീകള്‍ മരിച്ചു. നാലുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളിയാര്‍ക്കുറിച്ചിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ്‌ അപകടം. ഗുരുതരമായി പരുക്കേറ്റ നാലു സ്‌ത്രീകളുള്‍പ്പെടെ ഏഴു പേരെ മധുരയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലിക്കായി തയാറാക്കിയ പടക്കങ്ങള്‍ ഇവിടെ ശേഖരിച്ചിരുന്നു. പടക്കം നിര്‍മ്മിക്കുന്നതിനിടയില്‍ വെടിമരുന്നിന്‌ തീപിടിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക