Image

എന്‍ഡോസള്‍ഫാന്‍ നിലപാടില്‍ മാറ്റമില്ല: ഉമ്മന്‍ ചാണ്ടി

Published on 06 August, 2011
എന്‍ഡോസള്‍ഫാന്‍ നിലപാടില്‍ മാറ്റമില്ല: ഉമ്മന്‍ ചാണ്ടി



തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി എന്‍ഡോസള്‍ഫാന്‍ കമ്പനിയ്ക്കുവേണ്ടി ഹാജരായതുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ നയം മാറില്ല. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയില്‍ നിന്നും വ്യത്യസ്ഥമായാണ് അഭിഷേക് സിംഗ്‌വി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് പറഞ്ഞത്. അതേക്കുറിച്ച് താന്‍ പ്രത്യേകിച്ച് പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക