കൊച്ചി: ആഭ്യന്തര വിപണയില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. പവന് 18,160 രൂപയും ഗ്രാമിന് ഗ്രാമിന് 2,270 രൂപയുമായി. ഇന്ന് രണ്ടുതവണയാണ് വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പതിഫലിക്കുന്നത്.
വിവാഹസീസണ് ആരംഭിക്കുന്നതോടെ ഇനിയും വില വര്‍ധിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന് സ്വര്‍ണം വാങ്ങിവയ്ക്കാന്‍ വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും മുന്നോട്ടു വരികയാണ്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കനുസരിച്ച് തായ്ലന്ഡ്, കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്.