Image

മുന്‍ വയനാട്‌ എം.എല്‍.എ കെ.കെ അണ്ണന്‍ നിര്യാതനായി

Published on 06 August, 2011
മുന്‍ വയനാട്‌ എം.എല്‍.എ കെ.കെ അണ്ണന്‍ നിര്യാതനായി
വയനാട്‌: മുന്‍ എം.എല്‍.എയും പ്രമുഖ ആദിവാസി നേതാവ്‌ കെ.കെ അണ്ണന്‍ (75) നിര്യാതനായി. മാനന്തവാടി കമ്മന ആനിപ്പൊയി കുറിച്യതറവാട്ടിലെ അംഗമാണ്‌. ആദിവാസി സമരങ്ങള്‍ക്ക്‌ നേതൃത്വം ന്‍ല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി രാഷ്ട്രീയജീവിതത്തില്‍ നിന്ന്‌ മാറി നിന്ന അദ്ദേഹം ആദിവാസി പാരമ്പര്യ ചികിത്സാരംഗത്ത്‌ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നക്‌സലൈറ്റ്‌ നേതാവ്‌ വര്‍ഗീസിനോട്‌ അനുഭാവം പ്രകടിപ്പിച്ചതിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ട അണ്ണന്‍ പിന്നീട്‌ സി.പി.ഐയില്‍ ചേര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക