Image

സ്‌മാരക നിര്‍മ്മാണം: മായാവതിക്കെതിരേ ആരോപണം

Published on 06 August, 2011
സ്‌മാരക നിര്‍മ്മാണം: മായാവതിക്കെതിരേ ആരോപണം
ലക്‌നോ: ബി.എസ്‌.പി നേതാവും, യു.പി മുഖ്യമന്ത്രിയുമായ മായാവതി സ്‌മാരക നിര്‍മ്മാണത്തില്‍ കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തിയതായി കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. ഡോ. ബി.ആര്‍. അംബേദ്‌കര്‍, ബി.എസ്‌.പി നേതാവ്‌ കാന്‍ഷിറാം എന്നിവരുടെ സ്‌മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ്‌ അഴിമതി കണ്ടെത്തിയത്‌. 2500 കോടിയോളം രൂപയുടെ സ്‌മരകങ്ങള്‍ നിര്‍മ്മിച്ചതില്‍ ഏതാണ്ട്‌ 66 കോടി രൂപ പാഴാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.പി സര്‍ക്കാറിന്റെ കീഴിലുള്ള രാജകീയ നിര്‍മാണ്‍ നിഗത്തിനായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. നിര്‍മാണത്തിന്‌ ഉപയോഗിച്ച കല്ലുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന്‌ രാജസ്‌താനിലേക്ക്‌ കൊണ്ടുപോകുന്നതിനും തിരിച്ച്‌ കൊണ്ടു വരുന്നതിനും മാത്രം 15 കോടിയും, കരാറുകള്‍ പരിഷ്‌കരിച്ചതില്‍ 22 കോടിയും പാഴാക്കിയതായി സി.എ.ജി ആരോപിച്ചു. രണ്ട്‌ സ്‌മാരകങ്ങള്‍ക്കും കൂടി തുടക്കത്തില്‍ 881.22 കോടി രൂപയാണ്‌ വകയിരുത്തിയിരുന്നത്‌. എന്നാല്‍ പ്ലാനില്‍ ഇടയ്‌ക്കിടെ മാറ്റങ്ങള്‍ വരുത്തുകയും പുതിയ ജോലികള്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ അടങ്കല്‍ 2009 ഡിസംബര്‍ 31ന്‌ 2451.93 കോടി രൂപയായി ഉയര്‍ത്തി.

2007 നവംബറിനും 2009 ഡിസംബറിനുമിടയില്‍ 2261.19 കോടി രൂപ കരാറുകാര്‍ക്ക്‌ അനുവദിക്കുകയും ചെയ്‌തു.2009 ഡിസംബറിലും 2010 ഫെബ്രുവരിയിലും നടത്തിയ കണക്ക്‌ പരിശോധനയില്‍ പല സാമ്പത്തി തിരിമറികളും വെളിപ്പെട്ടതായി സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക