Image

ബിഷപ്പ്‌ ഡോ. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ നിലഗുരുതരം

Published on 06 August, 2011
ബിഷപ്പ്‌ ഡോ. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ നിലഗുരുതരം
കൊച്ചി: എറണാകുളം ലൂര്‍ദ്ദ്‌ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വരാപ്പുഴ അതിരൂപത മുന്‍ അധ്യക്ഷന്‍ ഡോ. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിനെ അത്യാസന്ന നിലയില്‍ ആയതിനെ തുടര്‍ന്ന്‌ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. ശ്വാസോച്ഛാസം പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ്‌ നടത്തുന്നത്‌.

ശ്വാസകോശത്തിലെ അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്‌. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതുകൊണ്ട്‌ ഡയാലിസിസിന്‌ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്‌. ലൂര്‍ദ്ദ്‌ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. പോള്‍ പുത്തൂരാന്റെ കീഴില്‍ വിദഗ്‌ധസംഘം ആര്‍ച്ച്‌ബിഷപ്പിനെ സൂക്ഷ്‌മനിരീക്ഷണം ചെയ്‌തുവരികയാണ്‌. പ്രായാധിക്യംകൊണ്ട്‌ മരുന്നുകളോട്‌ ശരീരം വേണ്ടത്ര രീതിയില്‍ പ്രതികരിക്കാത്ത അവസ്ഥയുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

കാര്‍ഡിയോളജിസ്റ്റ്‌ ഡോ. ജോര്‍ജ്ജ്‌ തയ്യില്‍, നെഫ്രോളജിസ്‌റ്‌ ഡോ. ബിനു ഉപേന്ദ്രന്‍, ഇന്റര്‍വിസ്റ്റ്‌ ഡോ. ഉണ്ണി രാജസേഖരന്‍, കണ്‍സള്‍ട്ടന്റ്‌ ഡോ. ജോയ്‌സണ്‍, അനസ്‌ത്തേഷ്യോളജിസ്റ്റുമാരായ ഡോ. ഡേവിഡ്‌, ഡോ. കോശി എന്നിവരടങ്ങുന്ന സംഘമാണ്‌ ആര്‍ച്ച്‌ ബിഷപ്പിനെ ചികിത്സിക്കുന്നത്‌. ഗുരുതരമായ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞമാസം 18-ന്‌ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആര്‍ച്ച്‌ബിഷപ്പ്‌ ഡോ. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കല്‍ ദീര്‍ഘനാള്‍ പ്രമേഹസംബന്ധവും ഹൃദ്രോഗസംബന്ധവുമായ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലായ്‌ 22-ന്‌ രോഗീലേപന കൂദാശ സ്വീകരിച്ചു.


റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഔദ്യോഗിക വക്താവ്‌, വരാപ്പുഴ അതിരൂപത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക