Image

റോഡിലെ കുഴിയില്‍ ബൈക്ക്‌ അപകടം: യുവതി മരിച്ചു

Published on 07 August, 2011
റോഡിലെ കുഴിയില്‍ ബൈക്ക്‌ അപകടം: യുവതി മരിച്ചു
മൂവാറ്റുപുഴ: ഭര്‍ത്താവ്‌ ഓടിച്ച ബൈക്ക്‌ റോഡിലെ കുഴിയില്‍ വീണ്‌ യുവതി മരിച്ചു. കുരുക്കൂര്‍ വീട്ടില്‍ ബെന്നി ജോണിന്റെ ഭാര്യ ഷീബ (35)യാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ അഞ്ചുമണിയോടെ കച്ചേരിത്താഴം പാലത്തിനടത്തുള്ള കുഴിയില്‍ വീണ്‌ നിയന്ത്രണം വിട്ട ബൈക്കില്‍ പിറകെയെത്തിയ ലോറിയിടിക്കുകയായിരുന്നു. റാഡിലേക്കു വീണ ഷീബയുടെ തലയിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു.

ബെന്നിയും മകന്‍ റിന്‍ജോയും റോഡിന്റെ മറുഭാഗത്തേക്കു വീണതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഷീബയെ നാട്ടുകാര്‍ കോലഞ്ചരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇളയ മകനായ റിന്‍ജോയ്‌ക്ക്‌ പനിബാധിച്ചതിനെത്തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. മാറിക മുളഞ്ചനാലിക്കല്‍ കുടുംബാംഗമാണ്‌ ഷീബ. മുള്ളരിങ്ങാട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്‌ ബെന്നി. മൂത്തമകന്‍ ജോണ്‍ജോ മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്‌. ഷീബയുടെ സംസ്‌കാരം പിന്നീട്‌ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക