Image

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 07 August, 2011
ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ ചാപ്‌റ്ററിന്റെ പ്രവര്‍ത്തകരും അനുഭാവികളും ഓഗസ്റ്റ്‌ ഇരുപതാംതീയതി ശനിയാഴ്‌ച എഫ്‌.ഐ.എയുടെ നേതൃത്വത്തില്‍ ഡിവോണ്‍ അവന്യൂവില്‍ വെച്ച്‌ നടത്തുന്ന സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും.

പരേഡില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ മൗണ്ട്‌ പ്രൊസ്‌പക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ പൊതുയോഗം കൂടുന്നതാണ്‌. ഈ യോഗത്തിലേക്ക്‌ എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരേയും അനുഭാവികളേയും സംഘാടകര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സതീശന്‍ നായര്‍ (847 708 3279), തോമസ്‌ മാത്യു (773 509 1947).
ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക