Image

ബി ഫോര്‍ ബില്‍ഡിംഗ്‌ മാസികയുടെ അമേരിക്കന്‍ പതിപ്പ്‌ പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 07 August, 2011
ബി ഫോര്‍ ബില്‍ഡിംഗ്‌ മാസികയുടെ അമേരിക്കന്‍ പതിപ്പ്‌ പ്രകാശനം ചെയ്‌തു
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ മലയാളി അസോസിയേഷനുകളുടെ സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഫോര്‍ ബില്‍ഡിംഗ്‌ മാസികയുടെ യുഎസ്‌ പതിപ്പ്‌ വിതരണ ഉദ്‌ഘാടനം വാഷിംഗ്‌ടണില്‍ നടന്നു. ഹോട്ടല്‍ ഹെയ്‌ടി റീജന്‍സി ഇന്റര്‍ നാഷണലില്‍ കെഎച്ച്‌എന്‍എ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ കേരളത്തിലും അമേരിക്കയിലുമുള്ള നിരവധി വ്യക്തികള്‍ പങ്കെടുത്തു. കെ എച്ച്‌ എന്‍ എ പ്രസിഡന്റ്‌ എം.ജി മേനോനില്‍ നിന്നും കിസ്‌റ്റല്‍ ഗ്രൂപ്പ്‌ സിഎംഡി കെ.കെ നമ്പൂതിരി പ്രത്യേക പതിപ്പ്‌ ഏറ്റുവാങ്ങി.

വാസ്‌തുവിദ്യാകുലപതി കാണിപ്പയ്യൂര്‍ മകന്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌, ഐഐഎസ്‌എച്ച്‌ ഡയറക്‌ടര്‍ ഡോ. എന്‍ ഗോപാലകൃഷ്‌ണന്‍, ഫോമാ സ്ഥാപക പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, രാജുനാണു, പ്രീതി നമ്പ്യാര്‍, സുധാകര്‍ത്താ സതീശന്‍ നായര്‍, രാജേഷ്‌, സോമരാജന്‍ നായര്‍, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാഷിംഗ്‌ടണ്ണില്‍ ആയിരത്തോളം കെഎച്ച്‌എന്‍എ മെമ്പര്‍ ബി ഫോര്‍ ബില്‍ഡിംഗ്‌ മാസികയുടെ വാര്‍ഷിക വരിക്കാരായി.

ബി ഫോര്‍ ബില്‍ഡിംഗ്‌ മാസിക കഴിഞ്ഞലക്കം പ്രസിദ്ധീകരിച്ച എക്‌സ്‌ക്ലൂസീവ്‌ സ്‌റ്റോറിയില്‍ സര്‍ക്കാര്‍ നടപടി. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കണക്കിലെടുത്ത്‌ പുതിയ റോഡുനയം രൂപീകരിക്കുമെന്ന്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ നിയമസഭയില്‍ അറിയിച്ചു. റോഡുകളുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ബി ഫോര്‍ ബില്‍ഡിംഗ്‌ തുറന്നുകാട്ടിയിരുന്നു. പോട്ട്‌ ഹോള്‍ ഫില്ലിംഗ്‌ മെഷീന്‍ എന്ന ആധുനിക യന്ത്രം എല്ലാ ജില്ലകളിലും അനുവദിക്കുമെന്നും, പുതിയ റോഡുകള്‍ക്ക്‌ ഡ്രെയിനേജും കേബിള്‍ ഡക്‌ടും നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്‌. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയുടെ മര്‍മ്മപ്രധാനമായ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ എഞ്ചിനിയര്‍ അടൂര്‍ ഫിലിപ്പാണ്‌ ലേഖനം എഴുതിയിരുന്നത്‌.
ബി ഫോര്‍ ബില്‍ഡിംഗ്‌ മാസികയുടെ അമേരിക്കന്‍ പതിപ്പ്‌ പ്രകാശനം ചെയ്‌തു
Join WhatsApp News
Ponmelil Abraham 2019-02-20 08:38:44
Deep condolences and prayers.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക