Image

ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌

Published on 08 August, 2011
ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ നഷ്ടം. സെന്‍സെക്‌സ് 432.25 പോയന്റ് നഷ്ടത്തോടെ 16873.62 പോയന്റിലും നിഫ്റ്റി 121.95 പോയന്റിടിഞ്ഞ് 5089.30 പോയന്റിലുമാണ് രാവിലെ 9.37ന്.

16,907.57 പോയന്റില്‍ തുടങ്ങിയ സെന്‍സെക്‌സ് ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ 16,793.07 പോയന്റിലേക്കും 5083.85ല്‍ തുടങ്ങിയ നിഫ്റ്റി 5060.05ലേക്കും ഇടിഞ്ഞു.

സാങ്കേതിക മേഖലയിലെ ഓഹരികളിലാണ് കൂടുതല്‍ നഷ്ടവും. ടി.സി.എസ് ഓഹരികള്‍ 4 ശതമാനത്തോളം താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒഹരികളും നഷ്ടത്തിലാണ്. അഡാഗ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളും നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. സ്റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍ക്കോ, കെയിന്‍, സെസാ ഗോവ എന്നീ ഓഹരികള്‍ 4 ശതമാനത്തിലധികം നഷ്്ടം നേരിട്ടു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണിയിലുണ്ടായ നഷ്ടത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ സൂചികകളിലും ദൃശ്യമാവുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക