Image

എം.ബി.ബി.എസ്‌ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

Published on 09 August, 2011
എം.ബി.ബി.എസ്‌ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജിലെ എംബിബിഎസ്‌ അവസാന വര്‍ഷ വിദ്യാര്‍ഥി കല്ലാര്‍ നദിയില്‍ മുങ്ങിമരിച്ചു. തൃശൂര്‍ കുന്നംകുളം കണിയാമ്പല്‍ റോഡില്‍ 15-269 സ്‌റ്റാര്‍ ഡെയ്‌ലില്‍ വടക്കോട്ടു ഹൗസില്‍ ബാങ്ക്‌ ഉദ്യോഗസ്‌ഥനായ വി.എം. പീറ്ററിന്റെ മകന്‍ പ്രവീണ്‍ വി. പീറ്റര്‍ (21) ആണു മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന 12 പേര്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്കാണു രണ്ട്‌ വാഹനങ്ങളിലായി 13 പേരും കല്ലാറിലെത്തിയത്‌.

മൃതദേഹം വിതുര ആശുപത്രി മോര്‍ച്ചറിയില്‍. താരയാണു പ്രവീണിന്റെ മാതാവ്‌. വിദ്യാര്‍ഥികളായ പ്രക്കി, പിങ്കി എന്നിവര്‍ സഹോദരിമാരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക