Image

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന: പവന് 880 രൂപ കൂടി 19520ലെത്തി

Published on 09 August, 2011
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന: പവന് 880 രൂപ കൂടി 19520ലെത്തി

കൊച്ചി: സ്വര്‍ണവില വീണ്ടു ചരിത്രം സൃഷ്ടിച്ചു. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ ഭേദിച്ച് പവന്‍വില 19,000 കടന്നിരിക്കയാണ്. ഇന്ന് 880 രൂപയുടെ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 19,520 രൂപയിലെത്തി. ഇതാദ്യമായിട്ടാണ് സ്വര്‍ണവില ഒരു ദിവസം തന്നെ ഇത്രയധികം വില ഉയരുന്നത്. ഗ്രാമിന് 110 രൂപയാണ് ഇന്ന് കൂടിയത്. 2,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ചരിത്രത്തിലാദ്യമായി ശനിയാഴ്ചയാണ് സ്വര്‍ണ വില 18,000 കടന്നത്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം വീണ്ടും കൂപ്പുകുത്തുമെന്ന ആശങ്കകള്‍ ഡോളറിന്റെ വിലയിടിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ ഇടയാക്കുന്നത്. നിലവിലെ അനുകൂല സാഹചര്യം അനുസരിച്ചു സ്വര്‍ണവില ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ജൂലൈ പതിനാലിനാണ് സ്വര്‍ണവില 17,000 കടന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനു പ്രിയമേറുന്നു എന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തികപ്രതിസന്ധികള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക