Image

ഐ.എം.എഫ്‌ മുന്‍ തലവനെതിരേ ഹോട്ടല്‍ ജീവനക്കാരി മാനനഷ്ട കേസ്‌ ഫയല്‍ ചെയ്‌തു

Published on 09 August, 2011
ഐ.എം.എഫ്‌  മുന്‍  തലവനെതിരേ ഹോട്ടല്‍ ജീവനക്കാരി മാനനഷ്ട കേസ്‌ ഫയല്‍ ചെയ്‌തു
ന്യൂയോര്‍ക്ക്‌: ഐ.എം.എഫ്‌ (അന്താരാഷ്ട്ര നാണയനിധി) മുന്‍ തവനായിരുന്ന ഡൊമനിക്‌ സ്‌ട്രോസ്‌ കാനെതിരെ ഹോട്ടല്‍ ജീവനക്കാരി മാനനഷ്‌ടകേസ്‌ ഫയല്‍ ചെയ്‌തു. മന്‍ഹട്ടിനിലെ ഹോട്ടല്‍ ജീവനക്കാരിയായ ദിയല്ലോ ആണ്‌ തന്നെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌. യുവതി എന്ന നിലയില്‍ താന്‍ വളരെയേറെ അവഹേളിക്കപ്പെട്ടെന്നും അതിനാല്‍ താന്‍ തന്മൂലം മാനസികമായി തകര്‍ന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നുണ്ട്‌.

അതിനിടെ ആരോപണം കെട്ടിച്ചമച്ചതാണെന്നും പണം മോഹിച്ചാണ്‌ കോടതിയെ സമീപിച്ചതെന്നും ഡൊമനിക്‌ സ്‌ട്രോസിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക