Image

175-മത്‌ മാര്‍ത്തോമാ നവീകരണ പഠന സമ്മേളനം ഓഗസ്റ്റ്‌ 14-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 10 August, 2011
175-മത്‌ മാര്‍ത്തോമാ നവീകരണ പഠന സമ്മേളനം ഓഗസ്റ്റ്‌ 14-ന്‌
ഷിക്കാഗോ: മലങ്കര മാര്‍ത്തോമാ സഭയുടെ നവീകരണത്തിന്റെ 175-മത്‌ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിലും മിഡ്‌വെസ്റ്റ്‌ റീജിയണല്‍ യുവനജസഖ്യത്തിന്റേയും ഇടവകകളുടേയും സഹകരണത്തോടെ പഠന സമ്മേളനം ക്രമീകരിച്ചിരിക്കുന്നു. റവ. റോയ്‌ പി. തോമസിന്റെ അധ്യക്ഷതയില്‍ ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വെച്ച്‌ ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ നടക്കുന്ന സമ്മേളനത്തില്‍ `സഭയുടെ നവീകരണം അന്നും ഇന്നും' എന്ന വിഷയത്തെ ആസ്‌പദമാക്കി റവ. വൈ.ടി. വിനയരാജ്‌, ഡോ. പ.വി. ചെറിയാന്‍, ഡോ. യൗജീന്‍ സാധു എന്നിവര്‍ ക്ലാസുകള്‍ എടുക്കും.

നവീകരണ പിതാക്കന്മാരുടെ ദര്‍ശനത്തിലൂടെ നമുക്ക്‌ ലഭിച്ച ഉള്‍ക്കാഴ്‌ചകള്‍ വരുംതലമുറകള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്നതിനും, ദൗത്യബോധത്തില്‍ അവരെ ശക്തരാക്കുന്നതിനും, കാലഘട്ടിത്തിനനുസരിച്ച്‌ വിശ്വാസത്തില്‍ അടിയുറച്ച്‌ ദൈവീക നീതിയില്‍ വളരുന്നതിനും ഈ പഠന സമ്മേളനം സഹായിക്കുമെന്ന്‌ സെക്രട്ടറി മോനിഷ്‌ ജോണ്‍ അറിയിച്ചു. അലന്‍ ജോണ്‍ ചെന്നിത്തല ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
175-മത്‌ മാര്‍ത്തോമാ നവീകരണ പഠന സമ്മേളനം ഓഗസ്റ്റ്‌ 14-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക