Image

റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ പെരുന്നാള്‍ ഓഗസ്റ്റ്‌ 27, 28 തിയതികളില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 August, 2011
റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ പെരുന്നാള്‍ ഓഗസ്റ്റ്‌ 27, 28 തിയതികളില്‍
ന്യൂയോര്‍ക്ക്‌: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ ആഗസ്റ്റ്‌ 27, 28 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ്റ്‌ 27 ശനിയാഴ്‌ച വൈകീട്ട്‌ സന്ധ്യാ നമസ്‌ക്കാരത്തോടുകൂടി ആരംഭിക്കുന്ന പെരുന്നാള്‍ 28 ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാനയോടും റാസയോടും കൂടി സമാപിക്കും. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കൊളാവോസ്‌ തിരുമേനി ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന്‌ ആശീര്‍വ്വദിക്കുന്നതുമാണ്‌.

പെരുന്നാളില്‍ പെങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. ഡോ. രാജു വര്‍ഗീസ്‌ (വികാരി) 914 426 2529, ഫിലിപ്പോസ്‌ ഫിലിപ്പ്‌ (സെക്രട്ടറി) 845 642 2060, ബെന്നി കുര്യന്‍ (ട്രഷറര്‍) 201 951 6801, ചാക്കോ പോള്‍ (കണ്‍വീനര്‍) 845 358 5189, വര്‍ഗീസ്‌ നൈനാന്‍ (കോ-ഓര്‍ഡിനേറ്റര്‍) 845 290 6605, അലക്‌സ്‌ എബ്രഹാം (കോ-ഓര്‍ഡിനേറ്റര്‍) 845 694 8553.
റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ പെരുന്നാള്‍ ഓഗസ്റ്റ്‌ 27, 28 തിയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക