Image

ഷിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ മതാദ്ധ്യാപകരെ അനുമോദിച്ചു

Published on 25 May, 2011
ഷിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ മതാദ്ധ്യാപകരെ അനുമോദിച്ചു
ഷിക്കാഗോ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ദേവാലയത്തിലെ മതാദ്ധ്യാപകരെ മെയ്‌ 22-ാം തീയതി ഞായറാഴ്‌ച ദിവ്യബലിയെത്തുടര്‍ന്ന്‌ നടന്ന ഹ്രസ്വമായ ചടങ്ങില്‍വച്ച്‌ ഇടവക അസി.വികാരി ഫാ. സജി പിണര്‍ക്കയില്‍ അനുമോദിച്ചു.

സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയുടെ കീഴിലുള്ള മതബോധന സ്‌കൂളിന്റെ 7-ാമത്‌ സ്‌കൂള്‍ വര്‍ഷം അവസാനിക്കുന്ന ദിവസമായിരുന്നു അന്ന്‌. മതബോധന സ്‌കൂളിന്റെ പ്രവര്‍ത്തനം വളരെ വിജയപ്രദമാക്കുന്നതിന്‌ സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിക്കുന്ന എല്ലാ അദ്ധ്യാപകരെയും പ്രധാന അദ്ധ്യാപകരായ ജോണി തെക്കെപ്പറമ്പിലും, സാബു മുത്തോലവും പ്രശംസിച്ചു. അവരുടെ സേവനം തുടര്‍ന്നും ഉണ്ടാകണമെന്ന്‌ ഇരുവരും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ സ്‌കൂള്‍ വര്‍ഷം ഫുള്‍ അറ്റന്‍ഡന്‍സ്‌ ലഭിച്ച 45 കുട്ടികള്‍ക്ക്‌ ഫാ. സജി പിണര്‍ക്കയില്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടക്കുന്നതില്‍ ഇടവക വികാരി മോണ്‍. എബ്രാഹം മുത്തോലത്ത്‌ സംതൃപ്‌തി പ്രകടിപ്പിച്ചു. ജോസ്‌ കണിയാലി അറിയിച്ചതാണിത്‌.
ഷിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ മതാദ്ധ്യാപകരെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക