Image

പിണറായിയുടെ പ്രസ്‌താവന മതസ്‌പര്‍ദയ്‌ക്കിടയാക്കും: മന്ത്രി

Published on 27 May, 2011
പിണറായിയുടെ പ്രസ്‌താവന മതസ്‌പര്‍ദയ്‌ക്കിടയാക്കും: മന്ത്രി
തൃശൂര്‍: മതസംഘടനകള്‍ക്കെതിരേ സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവനകള്‍ മത സ്‌പര്‍ധ വളര്‍ത്തുന്നതാണെന്ന്‌ വനം, പരിസ്ഥിതി വകുപ്പ്‌ മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ പ്രാസ്‌താവിച്ചു. കഴിഞ്ഞ ദിവസം പിണറായി എസ്‌.എന്‍ .ഡി.പിക്കും എന്‍ .എസ്‌.എസിനുമെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഒരു രാഷ്ട്രീയ നേതാവ്‌ ഇത്തരം ജാതി പരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുയിരുന്നു മന്ത്രി .

താന്‍ സിനിമാ അഭിനയം തുടരുമെന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കുമെന്നും ഗണേഷ്‌ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക