Image

ഡീസലിനും പാചകവാതകത്തിനും വില വര്‍ധിപ്പിക്കും

Published on 27 May, 2011
ഡീസലിനും പാചകവാതകത്തിനും വില വര്‍ധിപ്പിക്കും
ഡല്‍ഹി: ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക്‌ വില വര്‍ധിച്ചത്‌ ചൂണ്ടിക്കാട്ടി പെട്രോളിയം മന്ത്രാലയം സര്‍ക്കാരിന്‌ ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. വിലവര്‍ധന അടുത്ത മാസം നടപ്പിലാക്കിയേക്കും. ജൂണ്‍ ഒന്‍പതിന്‌ ചേരുന്ന മന്ത്രിസഭാ ഉപസമിതി ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. ഡീസലിന്‌ നാലു രൂപയും പാചകവാതകത്തിന്‌ 2025 രൂപയും വര്‍ധിപ്പിക്കാണ്‌ ശുപാര്‍ശ. കഴിഞ്ഞയാഴ്‌ച പെട്രോളിന്‌ അഞ്ചുരൂപയോളം വില വര്‍ധിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക