Image

മതബോധന സ്‌കൂളിലെ കുട്ടികളെ അനുമോദിച്ചു

Published on 27 May, 2011
മതബോധന സ്‌കൂളിലെ കുട്ടികളെ അനുമോദിച്ചു
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ മതബോധന ക്ലാസുകളില്‍ ഈവര്‍ഷം നൂറുശതമാനം ഹാജര്‍നില കരസ്ഥമാക്കിയ കുട്ടികളെ ഞായറാഴ്‌ച കുര്‍ബാനയോടനുബന്ധിച്ച്‌ അനുമോദിച്ചു. നൂറുശതമാനം ഹാജര്‍ നേടിയ കുട്ടികള്‍ക്കുള്ള പാരിതോഷികങ്ങള്‍ ഫാ. റ്റോമി വട്ടുകുളം, സി. സേവ്യര്‍ എന്നിവര്‍ വിതരണം ചെയ്‌തു. 85 കുട്ടികളാണ്‌ ഈവര്‍ഷം എല്ലാ ഞായറാഴ്‌ചകളിലും മതബോധന ക്ലാസുകളില്‍ ഹാജരായത്‌.

വിശ്വാസതീഷ്‌ണതയോടുകൂടി എല്ലാ ഞായറാഴ്‌ചകളിലും മതബോധന ക്ലാസുകളില്‍ എത്തിയ കുട്ടികളെ ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌ അഭിനന്ദിച്ചു. സാജു കണ്ണമ്പള്ളി അറിയിച്ചതാണിത്‌
മതബോധന സ്‌കൂളിലെ കുട്ടികളെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക