Image

വകുപ്പ് വിഭജനം തീരുമാനം മാറ്റില്ല: മുഖ്യമന്ത്രി

Published on 27 May, 2011
വകുപ്പ് വിഭജനം തീരുമാനം മാറ്റില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിച്ച നടപടി പുന: പരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വകുപ്പ് വിഭജനം മൂലം ഭരണം കാര്യക്ഷമമാകുമെന്നും ഇതിനുമുമ്പും യു.ഡി.എഫ് വകുപ്പുകള്‍ വിഭജിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗ്രാമവികസന വകുപ്പ് തദ്ദേശ വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഗ്രാമവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികളുടെ ഗുണം സംസ്ഥാനത്തിന് ലഭിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ ഗ്രാമവികസനത്തിന് അനുവദിക്കുന്ന തുക ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തദ്ദേശ ഭരണ വകുപ്പ് വിഭജിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വകുപ്പ് വിഭജനം പ്രായോഗിക തലത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ പുന:പരിശോധിക്കുമെന്നാണ് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക