Image

സീറോ മലബാര്‍ സഭ അല്മായ സമ്മേളനം ന്യൂസ്‌ലാന്‍ഡില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി‍.

അഡ്വ.വി.സി. സെബാസ്റ്റ്യന്‍ Published on 27 May, 2011
സീറോ മലബാര്‍ സഭ അല്മായ സമ്മേളനം ന്യൂസ്‌ലാന്‍ഡില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി‍.
ഓക് ലന്‍ഡ്: ന്യൂസ്‌ലാന്‍ഡില്‍ ആദ്യമായി നടക്കുന്ന സീറോ മലബാര്‍ സഭ അല്മായ സമ്മേളനത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 1 മുതല്‍ 7 വരെ ഫാംഗര, ഹാവില്‍ട്ടണ്‍ ഓക്‌ലന്‍ഡ് എന്നീ മൂന്നുകേന്ദ്രങ്ങളിലാണ് അല്മായ നേതൃസമ്മേളനങ്ങള്‍.

ജൂണ്‍ 1 ന് വൈകുന്നേരം ഓക്‌ലന്‍ഡില്‍ എത്തിച്ചേരുന്ന സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനെയും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യനെയും ന്യൂസ്‌ലാന്‍ഡ് കാത്തലിക് മിഷന്‍ ചാപ്ലിയിന്‍ ഫാ. ജോയി തോട്ടകരയുടെ നേതൃത്വത്തില് സ്വീകരിക്കും.

ജൂണ്‍ 2 ന് ന്യൂസ്‌ലാന്‍ഡ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് സെക്രട്ടറി മോസ്റ്റ് റവ. ബിഷപ് പാട്രിക് ഡണുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും. അന്നു വൈകുന്നേരം അഞ്ച് മണിക്ക് ഫാംഗരയില്‍ ദിവ്യബലിയും അല്മായ സമ്മേളനവും നടക്കും. 3-ാം തിയ്യതി ഉച്ചകഴിഞ്ഞ് 3.45 ന് ഹാമില്‍ട്ടണില്‍ ബിഷപ് മോസ്റ്റ് റവ. ഡെന്നീസ് ബ്രൗണുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് 5.30 ന് ഹാമില്‍ട്ടണില്‍ ദിവ്യബലിയും അല്മായ സമ്മേളനവും. 4-ാം തിയ്യതി ഉച്ചകഴിഞ്ഞ് 2.30 ന് ഓക് ലന്‍ഡ് ഇപ്‌സം കാത്തലിക് ദേവാലയത്തില്‍ പതാക ഉയര്‍ത്തലോടെ അല്മായ സമ്മേളനത്തിനും നിത്യസഹായ മാതാവിന്റെ തിരുനാളിനും ആരംഭം കുറിക്കും. ദിവ്യബലിക്കു ശേഷം വൈകുന്നേരം 5 ന് സെന്റ് കത്ത്ബര്‍ട്ട് ഹാളില്‍ ചേരുന്ന അല്മായ സമ്മേളനം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോയി തോട്ടംകര അദ്ധക്ഷത വഹിക്കും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തും. ജൂണ്‍ 5 ഞായറാഴ്ച 2.30 ന് ഇപ്‌സം പള്ളിയില്‍ വെച്ച് നടത്തപ്പെടുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികരായിരിക്കും. ന്യൂസ്‌ലാന്‍ഡിലെ എല്ലാ സീറോ മലബാര്‍ വൈദികരും ഈ ബലിയില്‍ സഹകാര്‍മ്മികരായിരിക്കും. കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും, സൈഥര്യലേപനവും നടത്തപ്പെടും. ജൂണ്‍ 6 ന് വിവിധ കേന്ദ്രങ്ങളിലുള്ള ഔദ്യോഗിക സന്ദര്‍ശനത്തോടെ 7 ദിവസത്തെ ന്യൂസ്‌ലാന്‍ഡിലെ അല്മായ സമ്മേളനം സമാപിക്കും.

മനീഷ് ജോസഫ് കണ്‍വീനറും, ട്രസ്റ്റിമാരായ പോള്‍ ജോസഫ്, സാജന്‍, സാജന്‍ വെളിയത്ത് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക