Image

തടങ്കല്‍: പ്രത്യേക പരിരക്ഷ ആവശ്യമില്ലെന്ന്‌ അഭിഭാഷകന്‍

Published on 30 May, 2011
തടങ്കല്‍: പ്രത്യേക പരിരക്ഷ ആവശ്യമില്ലെന്ന്‌ അഭിഭാഷകന്‍
ന്യൂയോര്‍ക്ക്‌: അധ്യാപികയ്‌ക്ക്‌ അശ്ശീല ഇമെയില്‍ അയച്ചുവെന്ന്‌ ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത മന്‍ഹട്ടനിലെ ഇന്ത്യന്‍ വൈസ്‌ കോണ്‍സലിന്റെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ മകള്‍ ക്രിതിക ബിശ്വാസിനെ അറസ്‌റ്റ്‌ ചെയ്‌തു തടങ്കലില്‍ വച്ചതിനു നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്കുള്ള പ്രത്യേക സംരക്ഷണം ഹര്‍ജിക്കാരിക്ക്‌ ആവശ്യമില്ലെന്നു കുട്ടിയുടെ അഭിഭാഷകന്‍ രവി ബത്ര പ്രസ്‌താവിച്ചു.

ന്യൂയോര്‍ക്ക്‌ സിറ്റി ഗവണ്‍മെന്റിനെതിരെ 15 ലക്ഷം ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌ കേസ്‌ നല്‍കിയിരിക്കുന്നത്‌. കോണ്‍സുലര്‍ പരിധിയിയിലുള്ള ഒരു ഉദ്യോഗസ്‌ഥന്റെ കുടുംബാംഗത്തെ അറസ്‌റ്റു ചെയ്‌താല്‍ കോണ്‍സുലര്‍ ഓഫിസിനെ അക്കാര്യം താമസംവിനാ അറിയിച്ചിരിക്കണമെന്നു വ്യക്‌തമായ വ്യവസ്‌ഥയുണ്ടെന്നു രവി ബത്ര ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട യുഎസ്‌ അധികാരികള്‍ അത്‌ അറിയിച്ചിട്ടില്ലെന്നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക