Image

പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനാരോഹണം നാളെ

Published on 30 May, 2011
പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനാരോഹണം നാളെ
കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്പായി നിയമിതനായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ സ്ഥാനാരോഹണം നാളെ എറണാകുളം സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടക്കും.

നാളെ (ഞായറാഴ്‌ച) ഉച്ചകഴിഞ്ഞ്‌ 2.30നു നിയുക്ത മേജര്‍ ആര്‍ച്ച്‌ബിഷപ്‌ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്‌ ഡോ. സാല്‍വതോറെ പെനാക്കിയോയ്‌ക്കൊപ്പം അതിമെത്രാസനമന്ദിരത്തിലെത്തും. വികാരി റവ. ഡോ. ജോസ്‌ ചിറമേല്‍ നിയുക്ത മേജര്‍ ആര്‍ച്ച്‌ബിഷപ്പിനെ മെഴുകുതിരി നല്‍കി കാനോനികമായി സ്വീകരിക്കും. സഭാ അഡ്‌മിനിസ്‌ട്രേറ്റര്‍ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂരിന്റെ കാര്‍മികത്വത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷകള്‍ ആരംഭിക്കും. മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും സഭാ അഡ്‌മിനിസ്‌ട്രേറ്റര്‍ നിയുക്ത മേജര്‍ ആര്‍ച്ച്‌ബിഷപ്പിനു നല്‍കും. തുടര്‍ന്നു മേജര്‍ ആര്‍ച്ച്‌ബിഷപ്‌ സഭയോടു വിശ്വാസപ്രഖ്യാപനം നടത്തും. മറ്റു മെത്രാന്മാര്‍ വിധേയത്വം പ്രഖ്യാപിക്കുന്നതിന്റെ സൂചനയായി മേജര്‍ ആര്‍ച്ച്‌ബിഷപ്പിനെ ആശ്ലേഷിക്കുന്നതോടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ പൂര്‍ത്തിയാവും. പിന്നീട്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക