തിരുവനന്തപുരം: വിവാദമായ പത്താംക്ലാസിലെ പുസ്തകത്തെപ്പറ്റി ഉയര്‍ന്ന
പരാതികളെക്കുറിച്ച് മൂന്നംഗ സമിതി അന്വേഷിക്കും. പത്താംക്ലാസിലെ സാമൂഹ്യപാഠപുസ്തമായ
`ആധുനിക ലോകത്തിന്റെ ഉദയം' എന്ന പുസ്തകമാണ് വിവാദത്തിലായത്. മുന്‍ അഡീഷണല്‍
ചീഫ് സെക്രട്ടറി ഡോ. ബാബുപോള്‍, എംജിഎസ് നാരായണന്, ഡോ. എസ്. റെയ്മോന്‍
എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.