Image

പ്രധാനമന്ത്രി റിമോട്ട്‌: അണ്ണാഹസ്സാരെ

Published on 30 May, 2011
പ്രധാനമന്ത്രി റിമോട്ട്‌: അണ്ണാഹസ്സാരെ
ബാംഗളൂര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ റിമോട്ട്‌ കണ്‍ട്രോളിന്‌ സമമാണെന്ന്‌ പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെ പറഞ്ഞു. അദ്ദേഹം കഴിവുള്ളയാളാണ്‌ എന്നാല്‍ അദ്ദേഹത്തിന്‌ സ്വന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സാണിയാഗാന്ധിയെ പേരെടുത്തു പറയാതെ അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌പാല്‍ ബില്ലിനെക്കുറിച്ചുള്ള പ്രചാരണം ശക്തമാക്കുമെന്നും ബില്ല്‌ നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടാല്‍ ജന്തമന്തറില്‍ തിരികെയെത്തി മരണംവരെ നിരാഹാരസത്യഗ്രഹം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗളൂര്‍ നാഷണല്‍ പാര്‍ക്ക്‌ ഗ്രൗണ്‌ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഹസ്സാരെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക