Image

കാര്‍ത്തികേയന്‍ കോണ്‍ഗ്രസിന്റെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായേക്കും

Published on 30 May, 2011
കാര്‍ത്തികേയന്‍ കോണ്‍ഗ്രസിന്റെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായേക്കും
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജി. കാര്‍ത്തികേയനെ മത്സരിപ്പിക്കാന്‍ ധാരണയായതായി അറിയുന്നു. അതിനിടെ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, പാര്‍ലമെന്ററികാര്യ വകുപ്പ്‌ എന്നീ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്നു യുഡിഎഫ്‌ യോഗം തിരുവനന്തപുരത്തു ചേരും.

മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും വാശിപിടിക്കുന്നു. മുസ്‌ലിം ലീഗ്‌ മഞ്ഞളാംകുഴി അലിക്കുവേണ്‌ടിയും കേരള കോണ്‍ഗ്രസ്‌ പി.സി. ജോര്‍ജിനുവേണ്‌ടിയുമാണു ചരടുവലി നടത്തുന്നത്‌. മന്ത്രിസ്ഥാനത്തിനു പകരം സ്‌പീക്കര്‍സ്ഥാനം ലഭിച്ചാലും കേരള കോണ്‍ഗ്രസ്‌ തൃപ്‌തരാകും. എന്നാല്‍, മന്ത്രിസ്ഥാനം വേണം എന്നതില്‍ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണു മുസ്‌ലിം ലീഗ്‌. യു.ഡി.എഫ്‌ നേതൃയോഗം യോഗം നാളെയും തുടരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക