Image

വി.ബി.എസ്സ് 2011

രാജന്‍ ആര്യപ്പള്ളില്‍ Published on 30 May, 2011
വി.ബി.എസ്സ് 2011
സൗത്ത് ഫ്‌ളോറിഡാ: ഐ.പി.സി. സൗത്ത് ഫ്‌ളോറിഡാ സഭയുടെ ചുമതലയിലും, മറ്റു സഭകളുടെ സഹകരണത്തിലും ജൂണ്‍ 13 തിങ്കളാഴ്ച മുതല്‍ 18 ശനിയാഴ്ച വരെ ഐ.പി.സി. സഭാ മന്ദിരത്തില്‍(6180 N.W. 11th.St.,Sunrise, FL 33313)വച്ച് വി.ബി.എസ്സ് നടത്തുന്നതാണ്. എല്ലാ ദിവസവും വൈകീട്ട് 6.30 ന് ആരംഭിക്കുന്ന വി.ബി.എസ്സില്‍ സംഗീത പരിശീലനം, ബൈബിള്‍ മിലൈ്യനിയര്‍ ഷോ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ''When Faith and Life Connect'' എന്ന വി.ബി.എസ്സ്സിലബസ്സാണ്തെരഞ്ഞെടുത്തിരിക്കുന്നത്. പ്രായപരിധി അനുസരിച്ച് വിവിധ ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലനം നേടിയ അദ്ധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നതാണ്. ശനിയാഴ്ച വൈകീട്ട് 6.30 ന് ആരംഭിക്കുന്ന സമാപന വി.ബി.എസ്സില്‍ വിവിധ ബൈബിള്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. രക്ഷകര്‍ത്താക്കള്‍ക്കായി ഐ.പി.സി. കുണ്ടറ സെന്റര്‍ പാസ്റ്ററും, ഐ.പി.സി. കേരള കൗണ്‍സില്‍ പ്രിസ്ബിറ്ററി അംഗവും, വേദ അദ്ധ്യാപകനുമായ പാസ്റ്റര്‍ ബേബി കടമ്പനാട് ക്ലാസുകള്‍ എടുക്കുന്നതാണ്. മനു ഫിലിപ്പ്(954-701-5594) വി.ബി.എസ്സ് ഡയറക്ടറായി സേവനം അനുഷ്ടിക്കുന്നു. സഭാ ശുശ്രൂഷകന്മാരായ പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ കെ.സി. ജോണ്‍ എന്നിവര്‍ നേതൃത്വം കൊടുക്കും. കഴിഞ്ഞ പതിനാറു വര്‍ഷങ്ങളായി വളരെ വിജയകരമായി നടത്തുന്ന ഈ വി.ബി.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടേയും സഹകരണം സഭാ നേതൃത്വം ആവശ്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.ipcsouthfl.com. എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
വി.ബി.എസ്സ് 2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക