Image

ഐ.എല്‍.സി.എ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സി രജിസ്‌ട്രേഷന്‍ കിക്കോഫ്

ജോസ് പിന്റോ സ്റ്റീഫന്‍ Published on 30 May, 2011
ഐ.എല്‍.സി.എ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സി രജിസ്‌ട്രേഷന്‍ കിക്കോഫ്
ന്യൂജേഴ്‌സി: ന്യുയോര്‍ക്കില്‍ ജൂലൈ മാസം 8 മുതല്‍ 10 വരെ നടക്കുന്ന അന്താരാഷ്ട്ര ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് കണ്‍വെന്‍ഷന്റെ ന്യൂജേഴ്‌സി സംസ്ഥാനതല രജിസ്‌ട്രേഷന്‍ കിക്കോഫ് റ്റീനക്കിലെ സെന്റ് അനസ്‌തേഷ്യ, കത്തോലിക്കാ ദേവാലയത്തില്‍ നടന്നു. കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ നിന്നും ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍, ഫാ. സൈമണ്‍ പള്ളിപറമ്പില്‍, പോള്‍ പനക്കല്‍, റ്റിം ഗ്ലാഡാസണ്‍ ചെറിയ പറമ്പില്‍, ജെറിങ്കോയില്‍ പറമ്പില്‍, ജോണ്‍ പോള്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

ന്യൂജേഴ്‌സി കമ്മ്യൂണിറ്റിയിലെ ചാപ്ലയിന്‍ ഫാ. ജോസ് മാനുവല്‍ കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രതിനിധികളെ സദസ്യര്‍ക്ക് പരിചയപ്പെടുത്തുകയും ഈ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സി കമ്മ്യൂണിറ്റിയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂജേഴ്‌സി കമ്മ്യൂണിറ്റി എല്ലാ മാസവും മൂന്നാം ഞായറാഴ്ച തോറും നടത്തുന്ന ലത്തീന്‍ ആരാധനാക്രമത്തിലുള്ള മലയാള കുര്‍ബാനയില്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം ഓരോരുത്തരെയും ഓര്‍മ്മിപ്പിച്ചു. ഈ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ ജോസച്ചനെ(201 699 2522) വിളിക്കണം.

കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റ്റിം ചെറിയപറമ്പില്‍ കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ വിശദീകരിക്കുകയും എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ലോംഗ് ഐലന്റിലെ ഹയാറ്റ് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ഈ കണ്‍വെന്‍ഷനില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ മുറികള്‍ ലഭിക്കാന്‍ കുറച്ച് ദിനങ്ങള്‍ മാത്രമേ ഉള്ളൂ എന്നദ്ദേഹം അറിയിച്ചു. ന്യൂജേഴ്‌സി പ്രതിനിധിയും നാഷണല്‍ ജോയിന്റ് ട്രഷററുമായ സാബു ജോസഫ് കൃതജ്ഞതാപ്രസംഗം നടത്തി.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും കൂടുതല്‍ അറിയാനും ആഗ്രഹിക്കുന്നവര്‍ ദയവായി വിളിക്കുക.

ഫാ. സൈമണ്‍ പള്ളിപറമ്പില്‍-516 355 8282
ഫാ.റോബോര്‍ട്ട് അമ്പലത്തിങ്കല്‍-718 490 5070
പോള്‍ പനക്കല്‍-718 766 5162
റ്റിം ചെറിയ പറമ്പില്‍-718 347 3036
ഐ.എല്‍.സി.എ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സി രജിസ്‌ട്രേഷന്‍ കിക്കോഫ്ഐ.എല്‍.സി.എ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സി രജിസ്‌ട്രേഷന്‍ കിക്കോഫ്ഐ.എല്‍.സി.എ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സി രജിസ്‌ട്രേഷന്‍ കിക്കോഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക