13 വര്‍ഷത്തെ സേവനത്തിനുശേഷം ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ വികാരി പദവിയില്‍ നിന്നും വിരമിക്കുന്ന ഫാ. തോമസ് പുതിയിടത്തിന് യാത്രയയപ്പും, പുതിയ വികാരിയായി സ്ഥാനമേല്‍ക്കുന്ന ഫാ. ജോസഫ് നടുവിലേക്കുറ്റിന് സ്വീകരണവും ഹാര്‍ട്ട്ഫോര്‍ഡില്‍ നടന്നു.
മെയ് 22-ന് വെസ്റ്റ് ഹാര്ഡ്ഫോര്ഡിലുള്ള സെന്റ് ഹെലേനാ പള്ളിയില്‍ സമൂഹബലിയും തുടര്‍ന്ന് പാരീഷ് ഹാളില്‍ പൊതുസമ്മേളനവും നടന്നു. ചടങ്ങില്‍ ജോസഫ് ചാക്കോ സ്വാഗതവും, തോമസ് മാത്യു കൃതജ്ഞതയും പറഞ്ഞു. ഫാ. അഗസ്റ്റിന് നടുവിലേക്കുറ്റ്, ഫാ. ജോണ്സണ്, ഗ്രേസ് ഏബ്രഹാം, മരിയ വിയാനി ജോസഫ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും, സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജോസഫ് ചാക്കോ ഒട്ടത്തില്‍ അറിയിച്ചതാണിത്