Image

സക്കറിയാ മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്തായ്‌ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍ സ്വീകരണം നല്‍കി

വര്‍ഗീസ്‌ പ്ലാമ്മൂട്ടില്‍ Published on 30 May, 2011
സക്കറിയാ മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്തായ്‌ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍ സ്വീകരണം നല്‍കി
വൈറ്റ്‌ പ്ലെയിന്‍സ്‌ (ന്യൂയോര്‍ക്ക്‌): മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്തായായി അഭിഷിക്തനായ അഭി. സക്കറിയാസ്‌ മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ഇടവക മെയ്‌ മാസം 22 ഞായറാഴ്‌ച സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പ്‌ നല്‍കി. 21-ന്‌ തീയതി ശനിയാഴ്‌ച പെന്‍സില്‍വേനിയയിലെ ബെന്‍സാലം സെന്റ്‌ ഗ്രീഗോറിയോസ്‌ പള്ളിയില്‍ അനേകം വൈദീകരും വിശിഷ്‌ടാതിഥികളും ആയിരത്തിലധികം വിശ്വാസികളും പങ്കെടുത്ത സ്ഥാനാരോഹണ ശുശ്രൂഷയില്‍ മലങ്കരമെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലീക്കയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലൂസ്‌ ദ്വിതീയന്‍ കാതോലീക്കാ ബാവാ മുഖ്യ കാര്‍മ്മികനായിരുന്നു.

യാദൃശ്ചികമെങ്കിലും മെത്രാപ്പോലീത്തായായി നിയമിതനായ ദിവസം മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചതും വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അമേരിക്കയിലെത്തിയിട്ട്‌ ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ അവസരമുണ്ടായതും ദൈവമാതാവിന്റെ നാമത്തിലുള്ള ഇതേ ദൈവാലയത്തിലായിരുന്നുവെന്നതും സ്‌മരണീയമാണ്‌.

രാവിലെ വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയിലെത്തിയ മെത്രാപ്പോലീത്തയെ മുത്തുക്കുടയും കത്തിച്ച മെഴുകുതിരികളുമേന്തിയ ഭക്തജനങ്ങള്‍ സ്വാഗതഗാനത്തോടെ പള്ളിയിലേക്ക്‌ സ്വീകരിച്ചാനയിച്ചു.

വിശുദ്ധ കുര്‍ബ്ബാനയ്‌ക്കുശേഷം ചേര്‍ന്ന അനുമോദനയോഗത്തില്‍ അധ്യക്ഷതവഹിച്ച ഇടവക വികാരി റവ. ഫാ. പൗലൂസ്‌ റ്റി. പീറ്റര്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപനായി അഭിഷിക്തനായതിന്‌ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്തായെ അഭിനന്ദിക്കുകയും തനിക്കുള്ള അതിയായ സന്താഷം അറിയിക്കുകയും എല്ലാവിധ സഹകരണവും പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

ശുശ്രൂഷകരെ പ്രതിനിധീകരിച്ച്‌ റോബിന്‍ വിത്സന്‍, സണ്‍ഡേസ്‌കൂളിനെയും മലങ്കര ജാക്കബൈറ്റ്‌ സെന്ററിനെയും പ്രതിനിധീകരിച്ച്‌ ശ്രി തോമസ്‌ ജോര്‍ജ്ജ്‌, യൂത്ത്‌ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ റ്റീന തോമസ്‌, മര്‍ത്ത്‌ മറിയം സമാജത്തെ പ്രതിനിധീകരിച്ച്‌ ശ്രീമതി ചിന്നമ്മ മാത്യൂ, ഇടവക സെക്രട്ടറി വര്‍ഗീസ്‌ പ്ലാമ്മൂട്ടില്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു. സുഖദു:ഖങ്ങളില്‍ തിരുമേനിയോടൊപ്പം ഉറച്ചു നിന്നതായ ഇടവകയോട്‌ തിരുമേനി കാട്ടിയിട്ടുള്ള സ്‌നേഹ വാത്സല്യങ്ങള്‍ വിലമതിക്കുന്നുവെന്നും നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനത്തെ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക്‌ നയിക്കുവാന്‍ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്നും പ്രാസംഗികര്‍ പറയുകയുണ്ടായി.

മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്താ തന്റെ മറുപടി പ്രസംഗത്തില്‍ സെന്റ്‌ മേരീസ്‌ ഇടവക ഇക്കാലമത്രയും തന്നോട്‌ കാട്ടിയിട്ടുള്ള കരുതലിനും സ്‌നേഹാദരവുകള്‍ക്കും നന്ദി പഞ്ഞു.
സക്കറിയാ മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്തായ്‌ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക