Image

അമേരിക്കയില്‍ ജൂണ്‍ മുതല്‍ കാറുകളില്‍ 'ബ്ലാക്ക് ബോക്‌സ്' ഘടിപ്പിക്കണം.

പി.പി.ചെറിയാന്‍ Published on 30 May, 2011
അമേരിക്കയില്‍ ജൂണ്‍ മുതല്‍ കാറുകളില്‍ 'ബ്ലാക്ക് ബോക്‌സ്' ഘടിപ്പിക്കണം.
ഡാളസ്-കമ്മേഴ്‌സല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന 'ബ്ലാക്ക് ബോക്‌സ്' പോലുള്ള ഒരു ഉപകരണം ജൂണ്‍ മുതല്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന കാറുകളിലും, പുതിയതായി വാങ്ങുന്ന കാറുകളിലും ഘടിപ്പിക്കണമെന്ന പുതിയ നിയമം അമേരിക്കയില് നിലവില്‍ വരുന്നു.

കാറിന്റെ വേഗത, സീറ്റ് ബല്‍റ്റ് ഉപയോഗം,ബ്രേക്ക് അപ്ലിക്കേഷന്‍, അപകടം സംഭവിക്കുന്നതിനു മുന്‍പുള്ള നിമിഷങ്ങള്‍, എന്നിവ രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നാഷണല്‍ ഹൈവേ അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചതും പുതിയ ഉപകരണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക