Image

ശുംഭന്‍ പ്രയോഗം: ജയരാജനെതിരെ കുറ്റപത്രം

Published on 31 May, 2011
ശുംഭന്‍ പ്രയോഗം: ജയരാജനെതിരെ കുറ്റപത്രം
കൊച്ചി: പാതയോര പൊതുയോഗ നിരോധനത്തിനെതിരേ കോടതി നടപടിയെ ശുംഭന്‍ പ്രയോഗം എന്ന് ആക്ഷേപിച്ച സിപിഎം നേതാവ് എം.വി.ജയരാജനെതിരെ കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
അടുത്തമാസം എട്ടിനു കുറ്റപത്രം നല്‍കാനാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
എന്നാല്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നു ജയരാജന്‍ പറഞ്ഞു. ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. താന്‍ കോടതി അലക്ഷ്യം നടത്തിയിട്ടില്ല. ക്രിയാത്മകമായ വിമര്‍ശം മാത്രമാണു നടത്തിയത്. തനിക്കെതിരെ കോടതിയില്‍ ഹാജരാക്കിയ സിഡി കാണാന്‍ അനുവദിച്ചില്ലെന്നും ജയരാജന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക